ആ ടീമിന്റെ ഭാഗമാകാനായി എന്നത് തന്നെ വലിയ ഭാഗ്യം, ലോകകപ്പ് നേടി 1-2 മണിക്കൂര്‍ സന്തോഷം അടക്കാനായില്ലെന്ന് സഞ്ജു

അഭിറാം മനോഹർ

തിങ്കള്‍, 15 ജൂലൈ 2024 (09:32 IST)
Sanju Samson
11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു ഐസിസി ടൂര്‍ണമെന്റ് കിരീടം ടി20 ലോകകപ്പ് നേട്ടത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. ബാര്‍ബഡോസില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ടി20യിലെ ഇന്ത്യയുടെ രണ്ടാമത് കിരീടനേട്ടം. അവസാന അഞ്ച് ഓവറുകളില്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു കൂടുതല്‍ സാധ്യതയെങ്കിലും അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ നടത്തിയ മികച്ച പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വിജയം നേടികൊടുത്തത്.
 
ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഒരു മത്സരത്തിലും കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം തന്റെ വികാരങ്ങള്‍ അടക്കാനായിട്ടില്ലെന്നാണ് ടീമിലെ സാന്നിധ്യമായിരുന്ന മലയാളി താരമായ സഞ്ജു സാംസണ്‍ പറയുന്നത്. ലോകകപ്പ് നേടിയതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ തനിക്ക് ഇപ്പോഴും ആശംസകള്‍ ലഭ്ഹിക്കുന്നതായി സഞ്ജു പറയുന്നു. ബാര്‍ബഡോസില്‍ നടന്ന ഫൈനലിലെ അവസാന പന്ത് എറിഞ്ഞുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വിജയിച്ചു. അടുത്ത 1-2 മണിക്കൂര്‍ എനിക്ക് സന്തോഷം പിടിച്ചുനിര്‍ത്താനായില്ല. വികാരങ്ങള്‍ അത്രയും ഉയര്‍ന്നതായിരുന്നു.
 
 ഇത്രയും അത്ഭുതകരമായ ഒരു ടീമിന്റെ ഭാഗമാകാനായതില്‍ എനിക്ക് ഭാഗ്യമുള്ളതായി ഞാന്‍ വിശ്വസിക്കുന്നു. ബിസിസിഐ,പരിശീലകന്‍,ക്യാപ്റ്റന്‍ അങ്ങനെ സംഭാവന നല്‍കിയ എല്ലാവര്‍ക്കും വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നു. ഇത് ഒരു ടീമിന്റെ കൂട്ടായ ശ്രമമായിരുന്നു. എല്ലാവരും നിര്‍ണായകമായ പരിശ്രമങ്ങള്‍ നടത്തി.സഞ്ജു കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍