അതേസമയം ശ്രേയസിൻ്റെയും ഇഷാൻ്റെയും പ്രകടനത്തിനൊപ്പം സഞ്ജു സാംസൺ പുറത്താകാതെ നേടിയ 30 റൺസും നിർണായകമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടിയെങ്കിലും ഇന്ത്യയെ വിജയിപ്പിക്കാൻ സഞ്ജുവിനായിരുന്നില്ല. എങ്കിലും 63 പന്തിൽ നിന്നും 86* നേടിയ സഞ്ജുവിൻ്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സഞ്ജുവിനായി.
ഇതോടെ സഞ്ജുവിനെ ഇന്ത്യൻ ഇതിഹാസമായ എം എസ് ധോനിയെ താരതമ്യപ്പെടുത്തുകയാണ് ആരാധകർ. റിഷഭ് പന്തല്ല ധോനിയുടെ പിൻഗാമിയെന്നും അത് സഞ്ജുവാണെന്നും ആരാധകർ പറയുന്നു. വിക്കറ്റുകൾ വലിച്ചെറിയുന്ന സഞ്ജുവിൽ നിന്നും താരം ഒരുപാട് മാറിയെന്നും നിലവിൽ ഇന്ത്യയുടെ വിശ്വസ്തതാരമാണെന്നും താരത്തിൻ്റെ സമീപകാല പ്രകടനങ്ങൾ ചൂണ്ടികാണിച്ച് ആരാധകർ പറയുന്നു.