ഒറ്റയടിക്ക് ഒരു പടയെ തന്നെ ഒഴിവാക്കുന്ന തീരുമാനം എടുക്കരുത്, ഇന്ത്യന്‍ ടീമിലെ തലമുറമാറ്റത്തെ പറ്റി സന്ദീപ് പാട്ടീല്‍

Webdunia
ഞായര്‍, 16 ജൂലൈ 2023 (09:25 IST)
ഇന്ത്യന്‍ ടീമിന്റെ സെലക്ഷനില്‍ വ്യക്തിബന്ധങ്ങള്‍ സ്വാധീനിക്കാന്‍ പാടില്ലെന്ന് മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍. ഒറ്റയടിക്ക് മൂന്നോ നാലോ സീനിയര്‍ താരങ്ങളെ ടീം ഒഴിവാക്കുന്നത് നീതികരമല്ലെന്നും സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി. 2012 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ കൂടിയായിരുന്നു സന്ദീപ് പാട്ടീല്‍.
 
അതേസമയം നിലവിലെ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറിനും കോച്ച് രാഹുല്‍ ദ്രാവിഡിനും ടീമില്‍ തലമുറമാറ്റം വരുത്തുക എളുപ്പമായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു തലമുറമാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ മുന്നോ നാലോ താരങ്ങളെ ടീമില്‍ നിന്നും ഇതിനായി ഒഴിവാക്കാനാവില്ല. ഒഴിവുകള്‍ വരികയാണ് വേണ്ടത്. ഇന്ത്യയ്ക്കായി അത്ഭുതങ്ങള്‍ കാണിച്ച ഇതിഹാസങ്ങളെ ഒഴിവാക്കുന്നതിനെ പറ്റി ചിന്തിക്കുന്നത് സെലക്ടര്‍മാര്‍ക്ക് എളുപ്പമാവില്ല. എന്നാല്‍ ഒരു ചുമതല വഹിക്കുമ്പോള്‍ ടീമിന്റെ ഭാവിയെ കണ്ട് വ്യക്തിബന്ധങ്ങള്‍ മാറ്റിവെയ്ക്കണം. ഒരു താരത്തെ തെരെഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ അയാള്‍ക്ക് സുഹൃത്താവും ടീമില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ശത്രുവും ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ് സന്ദീപ് പാട്ടീല്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article