ഇന്ത്യയിലെ ഭക്ഷണം സൂപ്പര്‍; സച്ചിന്‍ ഒരു തമാശക്കാരനാണ്: ഫെഡറര്‍

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (15:45 IST)
ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും തമ്മിലുള്ള സുഹൃത്‌ബന്ധം മാധ്യമങ്ങള്‍ ആഘോഷിക്കുന്നതാണ്. ഇന്ത്യയില്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ലീഗ് (ഐ പി ടി) മത്സരത്തിനെത്തിയ ഫെഡര്‍ ഇത്തവണ സച്ചിനോടും ക്രിക്കറ്റിനോടുമുള്ള സ്‌നേഹം മറന്നില്ല.

വിംബിള്‍ഡന്‍ കാണാനെത്തിയപ്പോഴാണ് സച്ചിനെ ആദ്യമായി കാണുന്നത്. പിന്നീട് ബന്ധം കൂടുതല്‍ ആഴത്തിലുള്ളതായി.  ക്രിക്കറ്റിലെ ഇതിഹാസമാണ് അദ്ദേഹം‍. ക്രിക്കറ്റ് കളിക്കാനിറങ്ങുബോള്‍ എപ്പോഴും ബാറ്റ്‌സ്‌മാനായി തെരഞ്ഞെടുക്കുന്നത് സച്ചിനെയാണെന്നും ഫെഡറര്‍ പറഞ്ഞു.

സച്ചിന്‍ ഒരു തമാശക്കാരനാണ്. ഇന്ത്യയുടെ സംസ്‌കാരം തന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇവിടുത്തെ ഭക്ഷണത്തിന് നല്ല സ്വാദാണ്. സച്ചിനെയെന്ന പോലെ ഇന്ത്യയേയും സ്‌നേഹിക്കുന്നുണ്ടെന്നും സ്വീസ് പറഞ്ഞു.