സച്ചിന്റെ ആത്മകഥ വരുന്നു നവംബര്‍ 6 ന്
താന്‍ എപ്പോഴും കളിയില്‍ മുഴുകിയതിനാല്‍ പൊതു സമൂഹവുമായി പങ്കിടാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ പുസ്തകത്തില്‍ പങ്കു വയ്ക്കുന്നുണ്ടെന്ന് സച്ചിന്‍ പറയുന്നു.ക്രിക്കറ്റില്‍ എന്റെ അവസാന ഇന്നിംങ്സ് ഞാന്‍ കഴിച്ചു കളഞ്ഞു അതിനാല്‍ ഇനി എന്റെ ഓര്‍മ്മകളെ തിരിച്ച് വിളിക്കുകയാണ് എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ സച്ചിന്‍ പറഞ്ഞിരിക്കുന്നത്.
തന്റെ ക്രിക്കറ്റ് കരിയറില്‍ ബാറ്റ് കൈയ്യിലേന്തിയതുമുതലുള്ള എല്ലാ സുപ്രധാന സംഭവങ്ങളും ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍