ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം നേടാനാകാതെ റുതുരാജ് ഗെയ്ക്ക്വാദ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോര്‍ഡുകളുണ്ടായിട്ടും തുടര്‍ച്ചയായ അവഗണനയാണ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ താരം നേരിടുന്നത്. ഇത്തവണ ബംഗ്ലാദേശിനെതിരെ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ ഒരു ഓപ്പണിംഗ് ബാറ്ററെ മാത്രമെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളു എന്നിടത്താണ് റുതുരാജിനെതിരായ അവഗണനയുടെ ആഴം വ്യക്തമാകുന്നത്.