രോഹിത് ശര്‍മ ക്രിക്കറ്റിലെത്തിയത് ഓഫ്-സ്പിന്നറായി; ലോകം കണ്ട ഏറ്റവും അപകടകാരിയായ ബാറ്ററായത് പിന്നീട്

Webdunia
ശനി, 30 ഏപ്രില്‍ 2022 (11:12 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ 35-ാം ജന്മദിനമാണ് ഇന്ന്. 1987 ഏപ്രില്‍ 30 ന് നാഗ്പൂരിലാണ് താരത്തിന്റെ ജനനം. വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് രോഹിത് ജനിച്ചത്. ഏറെ പ്രയാസപ്പെട്ടാണ് രോഹിത് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. 
 
രോഹിത് ക്രിക്കറ്റിലേക്ക് എത്തിയത് ഓഫ്-സ്പിന്നറായാണ്. രോഹിത്തിന്റെ പരിശീലകന്‍ ദിനേശ് ലാദാണ് പിന്നീട് താരത്തിന്റെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചത്. ബാറ്റര്‍ എന്ന നിലയില്‍ ശോഭിക്കാന്‍ കഴിവുള്ള താരമാണ് രോഹിത്തെന്ന് പരിശീലകന്‍ ദിനേശ് തിരിച്ചറിഞ്ഞു. പിന്നീടാണ് രോഹിത്തിനെ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ കോച്ച് പ്രേരിപ്പിച്ചത്. ലോകം കണ്ട അപകടകാരിയായ ബാറ്ററായി രോഹിത് മാറിയത് അങ്ങനെയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article