ഡിക്ലയർ ചെയ്തെന്ന് കരുതി ക്രീസ് വിട്ട് യശ്വസിയും സർഫറാസും, തിരിച്ചു ക്രീസിൽ പോടാ എന്ന് രോഹിത്

അഭിറാം മനോഹർ

ഞായര്‍, 18 ഫെബ്രുവരി 2024 (15:55 IST)
Rohit sharma
ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഗ്രൗണ്ടില്‍ രസകരമായ നിമിഷങ്ങള്‍.മൂന്നാം ദിനത്തില്‍ സെഞ്ചുറിയുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട യശ്വസി ജയ്‌സ്വാള്‍ വീണ്ടും ക്രീസിലിറങ്ങി ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്നതും ശുഭ്മാന്‍ ഗില്‍ സെഞ്ചുറിക്ക് വെറും 9 റണ്‍സകലെ റണ്ണൗട്ടാകുന്നതുമെല്ലാം ഇന്ന് സംഭവിച്ചു. ഇതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ടീം വിട്ട സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ തിരികെയെത്തുകയും ചെയ്തു.
 
ഈ സംഭവങ്ങള്‍ക്കിടെയാണ് ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്‌തെന്ന് കരുതി യശ്വസി ജയ്‌സ്വാളും സര്‍ഫറാസ് ഖാനും തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് ചിരി പടര്‍ത്തിയത്. ജയ്‌സ്വാള്‍ ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്തതായാണ് യുവതാരങ്ങള്‍ കരുതിയത്. എന്നാല്‍ 550ന് മുകളില്‍ വിജയലക്ഷ്യം വെയ്ക്കുക എന്നതായിരുന്നു രോഹിത്തിന്റെ പ്ലാന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍