ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണർ സ്ഥാനത്തേക്ക് തിരിച്ചെത്തിയ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 95 പന്തിൽ രണ്ട് സിക്സറുകളും ആറ് ബൗണ്ടറികളും ഉൾപ്പെടുന്നതാണ് രോഹിതിന്റെ ഇന്നിംഗ്സ്.
രോഹിത് ശർമയും മായങ്ക് അഗർവാളും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 30 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 91 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ 52 റൺസോടെയും അഗർവാൾ 39 റൺസോടെയും ക്രീസിലുണ്ട്. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.