മരുഭൂമിയില്‍ മഴ ലഭിച്ച പോലെ..! എത്ര ഐപിഎല്‍ ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് രോഹിത് അര്‍ധ സെഞ്ചുറി നേടിയതെന്ന് അറിയുമോ?

Webdunia
ബുധന്‍, 12 ഏപ്രില്‍ 2023 (11:12 IST)
ഐപിഎല്ലിലെ അര്‍ധ സെഞ്ചുറി ക്ഷാമം തീര്‍ത്ത് രോഹിത് ശര്‍മ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം ഒരുക്കിയതില്‍ രോഹിത്തിന്റെ ഇന്നിങ്‌സ് നിര്‍ണായക പങ്ക് വഹിച്ചു. 45 പന്തില്‍ നിന്ന് 65 റണ്‍സാണ് രോഹിത് ഇന്നലെ നേടിയത്. രോഹിത്തിന്റെ ഐപിഎല്‍ കരിയറിലെ 41-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. 
 
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് രോഹിത് ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്നത്. അതായത് 24 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി പിറന്നിരിക്കുന്നത്. രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയതില്‍ ആരാധകരും സന്തോഷത്തിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article