25 പന്തിൽ 42 റൺസ്, അർധസെഞ്ചുറി നേടാൻ പിന്നെയും 10 ബോൾ, കോലി റെക്കോർഡ് നോക്കി കളിച്ചുവെന്ന് സൈമൺ ഡൗൾ

ചൊവ്വ, 11 ഏപ്രില്‍ 2023 (19:48 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആവേശം അവസാന ബോൾ വരെ നീണ്ടുനിന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ കിംഗ്സിനോട് പൊരുതിതോറ്റിരിക്കുകയാണ് ആർസിബി. മത്സരത്തിൽ 212 റൺസെന്ന വമ്പൻ ടോട്ടൽ നേടിയെങ്കിലും ആർസിബിക്ക് വിജയിക്കാനായില്ല. മത്സരത്തിൽ ആർസിബിക്കായി കോലി 61 റൺസ് നേടി പുറത്തായിരുന്നു. എന്നാൽ കോലി അർധസെഞ്ചുറി എന്നെ നേട്ടം ലക്ഷ്യമിട്ട് തൻ്റെ ഇന്നിങ്ങ്സിൻ്റെ വേഗത കുറച്ചതായി വിമർശനം ഉയർത്തിയിരിക്കുകയാണ് സൈമൺ ഡൗൾ.
 
ആർസിബി ഓപ്പണറായി എത്തിയ താരം 25 പന്തിൽ നിന്ന് 42 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ 50 റൺസ് തികയ്ക്കാൻ വീണ്ടും 10 പന്തുകൾ കൂടി കോലി നേരിട്ടു. വ്യക്തിഗത നേട്ടം ലക്ഷ്യമിട്ടാണ് ഈ സമയത്ത് കോലി ബാറ്റ് ചെയ്തതെന്നാണ് സൈമൺ ഡൗളിൻ്റെ വിമർശനം. ഈ സമയത്തെ മെല്ലെപ്പോക്ക് ആർസിബിയുടെ ടോട്ടലിനെ പിന്നാലെ ബാധിച്ചതായും ചിന്നസ്വാമി പോലെ ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ ബൗളർമാരെ കടന്നാക്രമിച്ച് സ്കോർ ഉയർത്താനായിരുന്നു കോലി ശ്രമിക്കേണ്ടതെന്നും ഡൗൾ അഭിപ്രായപ്പെട്ടു. 42 റൺസിൽ നിന്നും പിന്നീട് നേരിട്ട പന്ത് പന്തിൽ 20 റൺസെങ്കിലും കോലിക്ക് നേടാമയിരുന്നു. എന്നാൽ ഇതിന് ശ്രമിക്കാതിരുന്നത് ആർസിബിയുടെ ജയസാധ്യതയെ തന്നെ ബാധിച്ചുവെന്നും ഡൗൾ പറയുന്നു.
 
അതേസമയം ഇന്നലെ നേടിയ അർധസെഞ്ചുറിയോടെ ഐപിഎല്ലിൽ എല്ലാ ഫ്രാഞ്ചൈസികൾക്കെതിരെയും അർധസെഞ്ചുറി നേടിയ താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍