എന്നാൽ, ആറാം ഓവറിൽ പന്ത് കാണിച്ച അബദ്ധം ഓർമ വന്ന ഫീൽഡ് അമ്പയർ ഔട്ടെന്ന് വിളിക്കാൻ മെനക്കെട്ടില്ല. പന്തിന്റെ കൈയ്യിലെ പിശക് ആണോയെന്ന് സംശയം തോന്നിയ ഫീൽഡ് അമ്പയർ തീരുമാനം തേര്‍ഡ് അംപയറിന് വിട്ടു. ടിവി റീപ്ലേയില്‍ സൗമ്യ സര്‍ക്കാര്‍ ഔട്ടാണെന്ന് കണ്ടെത്തി. റിഷഭ് പന്ത് സ്റ്റംപ് ചെയ്യുമ്പോള്‍ ക്രീസിന് വെളിയിലായിരുന്നു ബംഗ്ലാ താരം.
റീപ്ലേയിൽ ഔട്ടാണെന്ന് വ്യക്തമായിട്ടും സ്ക്രീനില്‍ തെളിഞ്ഞത് ‘നോട്ടൌട്ട്’ എന്നായിരുന്നു. ഇന്ത്യയെ മാത്രമല്ല ബംഗ്ലാദേശിനെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു അത്. പന്ത് വീണ്ടും മണ്ടത്തരം കാട്ടിയോ എന്ന് പോലും ഗാലറി സംശയയിച്ച് പോയ നിമിഷം. ഗ്രൗണ്ടിലേക്ക് തിരിച്ചു കയറാന്‍ സൗമ്യ സര്‍ക്കാര്‍ ചുവടുവെയ്ക്കുമ്പോഴാണ് തേര്‍ഡ് അംപയറിന് പിഴവ് മനസിലായത്.
നോട്ടൌണ്ട് എന്നത് നിമിഷനേരം കൊണ്ട് ഔട്ട് ആയി മാറി. സ്ക്രീനിൽ ഔട്ട് തെളിഞ്ഞതും ഒരു ചമ്മിയ ചിരിയോടെ സൗമ്യ സര്‍ക്കാര്‍ ജാള്യത മറച്ച് ഡ്രസിങ് റൂമിലേക്ക് തിരിച്ചു നടന്നു. എന്നാൽ, തേർഡ് അമ്പയറിന്റെ അമളി രോഹിതിന് പിടിച്ചില്ല. പരസ്യമായി ക്യാപ്റ്റൻ തന്റെ രോക്ഷം പ്രകടിപ്പിച്ചു. ടിവി അംപയറുടെ നേരെ കൈയ്യുയര്‍ത്തിയ ഇന്ത്യന്‍ നായകന് ഹിന്ദിയില്‍ അസഭ്യവാക്ക് ചൊരിയുന്നതായി ക്യാമറക്കണ്ണുകള്‍ പിടിച്ചെടുത്തു. ഒരു ക്യാപ്റ്റനെന്ന നിലയിൽ രോഹിതിനു ദേഷ്യം വന്നതിൽ അതിശയമില്ലെന്നാണ് ആരാധകർ പറയുന്നത്.