അന്നത്തെ ആ അവഗണന ഇന്നും വേദനിപ്പിക്കുന്നു, തുറന്ന് വെളിപ്പെടുത്തി രോഹിത് ശർമ

Webdunia
വെള്ളി, 27 മാര്‍ച്ച് 2020 (15:29 IST)
ഇന്ത്യ വീണ്ടും ലോക കിരീടം നേടിയ 2011ൽ ടീമിൽനിന്നും അവഗണിക്കപ്പെട്ടതിലുള്ള സങ്കടം തുറന്നുപറഞ്ഞ് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം എന്നായിരുന്നു ടീമിൽ ഉൾപ്പെടാതെപോയതിനെ കുറിച്ച് രോഹിത് ശർമയുടെ പ്രതികരണം. ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണുമായയുള്ള ലൈവ് ചാറ്റിനിടെയാണ് രോഹിത് ശർമ ഇക്കാര്യങ്ങൾ തുറന്നു വെളിപ്പെടുത്തിയത്.
 
'2011ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം. ഫൈനല്‍ സ്വന്തം വീട്ടുമുറ്റത്ത് നടക്കുന്നതു പോലെയായിരുന്നു. പക്ഷേ എന്തു ചെയ്യാം, എനിക്ക് കളിക്കാനാകില്ലല്ലോ' രോഹിത്ത് പറഞ്ഞു. എന്നാൽ ടീമിൽ ഉൾപ്പെടാതെ പോയതിന് കാരണം താൻ തന്നെയാണെന്നും അന്ന് താൻ ഫോമിൽ അല്ലായിരുന്നു എന്നും രോഹിത് തന്നെ സമ്മതിക്കുന്നുണ്ട്. 
 
റിക്കി പോണ്ടിങ്ങിന് കീഴില്‍ ഐപിഎല്ലില്‍ കളിച്ച കാലത്തെ കുറിച്ചും പീറ്റേഴ്‌സന്‍ ചാറ്റില്‍ ചോദിക്കുന്നുണ്ട്. 'മായാജാലം' എന്നാണ് പോണ്ടിങ്ങിനൊപ്പമുള്ള ഐപിഎൽ കാലത്തെ രോഹിത് വിശേഷിപ്പിച്ചത് രോഹിത് ക്യാപ്റ്റനാകുന്നതിന് മുൻപ് മുംബൈയെ നയിച്ചത് റിക്കി പോണ്ടിങ്ങായിരുന്നു. പിന്നീട് പോണ്ടിങ്ങ് മുംബൈയുടെ പരിശീലകനായി. കോവിഡ് ഭീതി ഒഴിഞ്ഞാൽ ഐപിഎല്‍ നടക്കുമെന്നാണ് വിശ്വാസം എന്നും രോഹിത് ശർമ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article