അവന് കളി എന്താണെന്നറിയാം, റിസ്‌വാൻ കണ്ടുപഠിക്കട്ടെ: സൂര്യകുമാറിനെ പ്രശംസിച്ച് അഫ്രീദി

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (14:38 IST)
ടി20 ലോകകപ്പ് തുടങ്ങും മുൻപെ ടി20 നമ്പർ വൺ ബാറ്റർ എന്ന സ്ഥാനം പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്വാനായിരുന്നു. എന്നാൽ ലോകകപ്പിലെ ഗ്രൂപ്പ് 12 ഘട്ടം പിന്നിടുമ്പോൾ റിസ്‌വാന് ഒരുപാട് മുൻപിലാണ് ഇന്ത്യൻ താരം. റിസ്‌വാൻ ലോകകപ്പിൽ തീർത്തും നിറം മങ്ങിയപ്പോൾ ലോകകപ്പിൽ ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂര്യ പുറത്തെടുക്കുന്നത്.
 
ഇപ്പോഴിതാ സൂര്യകുമാറിൽ നിന്ന് പാക് താരത്തിന് പഠിക്കാൻ ഒരുപാടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാക് താരമായ ഷഹീദ് അഫ്രീദി. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ റിസ്‌വാൻ 32 പന്തിൽ നിന്ന് 32 റൺസാണ് എടുത്തത് സൂര്യയാകട്ടെ 25 പന്തിൽ നിന്നും 61 റൺസും. സൂര്യകുമാർ ആഭ്യന്തര ക്രിക്കറ്റിൽ 200-250 മത്സരങ്ങൾ കളിച്ചശേഷം ടീമിലെത്തിയ ആളാണ്.
 
അതിനാൽ തന്നെ അയാളുടെ കളിയെ പറ്റി കൃത്യമായ ബോധ്യം അയാൾക്കുണ്ട്. ഏത് പന്തുകളാണ് ലക്ഷ്യമിടേണ്ടതെന്ന് അയാൾക്കറിയാം. കാരണം അയാൾ അത്തരം ഷോട്ടുകൾ നിരന്തരം പരിശീലിക്കുന്നുണ്ട്. ഈ ഫോർമാറ്റിൽ ബാറ്റർമാർ ചെയ്യേണ്ടതും കളി മെച്ചപ്പെടുത്തേണ്ടതും അങ്ങനെയാണ്. അഫ്രീദി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article