ഒരേയൊരു 360 ഡിഗ്രീ താരമെ ലോകത്തുള്ളുവെന്ന് സൂര്യകുമാർ, പ്രതികരണവുമായി ഡിവില്ലിയേഴ്സ്

തിങ്കള്‍, 7 നവം‌ബര്‍ 2022 (19:44 IST)
ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ നേടിയ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകവും ആരാധകരെല്ലാവരും തന്നെ ഇന്ത്യയുടെ സൂര്യകുമാർ യാദവിനെ 360 ഡിഗ്രീ താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനെ പോലെ ഗ്രൗണ്ടിൻ്റെ ഏത് മൂലയിലേക്കും ഷോട്ടുകൾ പായിക്കാനുള്ള മികവാണ് 360 ഡിഗ്രി കളിക്കാരനാക്കുന്നത്.
 
അതേസമയം സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിന് ശേഷം സൂര്യകുമാർ ഈ വിശേഷണങ്ങൾക്ക് മറുപടി നൽകി. ലോകത്തിൽ ഒരേയൊരു 360 ഡിഗ്രീ കളിക്കാരനെയുള്ളുവെന്നും അദ്ദേഹത്തെ പോലെ കളിക്കാനാണ് തൻ്റെ ശ്രമമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.ഉടനെ തന്നെ സൂര്യയുടെ പരാമർശത്തിന് ഡിവില്ലിയേഴ്സിൻ്റെ മറുപടിയെത്തി. നിങ്ങളും അതിവേഗം ആ സ്ഥാനത്തേക്ക് കുതിക്കുകയാണെന്നും പലപ്പോഴും അതിനും മുകളിലേയ്ക്കുമെന്നും ഡിവില്ലിയേഴ്സ് മറുപടി നൽകി.
 
സിംബാബ്‌വെയ്ക്കെതിരായ മത്സരത്തീൽ 25 പന്തിൽ നിന്ന് 61 റൺസുമായി സൂര്യകുമാർ പുറത്താകാതെ നിന്നു. അതേസമയം എങ്ങനെയാണ് ഇത്തരം ഷോട്ടുകൾ കളിക്കാനാകുന്നതെന്ന് രവിശാസ്ത്രിയുടെ ചോദ്യത്തിന് ബൗളറുടെ മനസ്സ് വായിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും സിംബാബ്‌വെയ്ക്കെതിരെ കളിച്ചത് പോലെ സ്കൂപ്പ് ഷോട്ടുകൾ താൻ പരിശീലിക്കാറുണ്ടെന്നും താരം പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍