സൂര്യയുടെ കളി ഞങ്ങളോട് നടക്കില്ല, അവൻ്റെ വീക്ക്നെസ് എന്തെന്ന് പാക് ടീം നേരത്തെ തന്നെ കാണിച്ചുതന്നു: വഖാർ യൂനിസ്

ചൊവ്വ, 8 നവം‌ബര്‍ 2022 (13:10 IST)
ടി20 ലോകകപ്പിലെ സെമി ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിനെ പുറത്താക്കാനുള്ള വഴിയെപറ്റി തുറന്ന് പറഞ്ഞ് പാകിസ്ഥാൻ്റെ ഇതിഹാസ പേസർ വഖാർ യൂനിസ്. നേരത്തെ നടന്ന സൂപ്പർ 12 മാച്ചിൽ സൂര്യയെ തന്ത്രപരമായി പുറത്താക്കാൻ പാകിസ്ഥാന് സാധിച്ചെന്നും ഷോർട്ട് ഡെലിവെറികളാണ് താരത്തിൻ്റെ ദൗർബല്യമെന്നും വഖാർ പറയുന്നു.
 
മെൽബണിൽ നടന്ന സൂപ്പർ 12 മാച്ചിൽ പാകിസ്ഥാനെതിരെ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ സൂര്യയ്ക്കായില്ല. 10 ബോളുകളിൽ നിന്ന് ബൗണ്ടറിയടക്കം 15 റൺസാണ് സൂര്യ നേടിയത്. ഹാരിസ് റൗഫിൻ്റെ ഷോർട്ട് ബോളിൽ തേഡ് മാന് മുകളിൽ കളിക്കാൻ ശ്രമിച്ചായിരുന്നു സൂര്യ പുറത്തായത്. ഇന്ത്യ മികച്ച ടീമാണ്. അവസാന മത്സരങ്ങളിൽ അവർ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും പാകിസ്ഥാൻ തന്നെ ചാമ്പ്യന്മാരാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും വഖാർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍