ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രണ്ട് താരങ്ങളാണ് ചേതേശ്വര്‍ പൂജാരയും യുവതാരം ഋഷഭ് പന്തും. പൂജാര ബാറ്റ് കോണ്ട് മികച്ച പ്രകടം നടത്തിയപ്പോള്‍ വാക്കുക്കൊണ്ടും ബാറ്റ് കൊണ്ടും എതിരാളികളെ കടന്നാക്രമിച്ച താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.
പരമ്പരയില്‍ ഇതുവരെ 17 ക്യാച്ചുകള്‍ സ്വന്തമാക്കുകയും സിഡ്‌നിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 189 പന്തുകള്‍ നേരിട്ട പന്ത് 15 ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 159 റണ്‍സും നേടി താന്‍ നിസാരക്കാരനല്ലെന്ന് തെളിയിച്ച താരമാണ് പന്ത്.
എന്നാല്‍, ആരാധകരുടെ പ്രിയതാരമായ പന്ത് ടെസ്‌റ്റ് ടീമില്‍ നിന്നും പുറത്താകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ അടുപ്പക്കാരനായ വൃദ്ധിമാന്‍ സാഹ തിരികെ എത്തുമ്പോള്‍ ഋഷഭിന്റെ കുറ്റി തെറിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തു നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.
പരുക്കിന്റെ പിടിയിലായ സാഹ ഉടന്‍ മടങ്ങി എത്തുമെന്നാണ് നിഗമനം. ടെസ്‌റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയുടെ ഒന്നാം നമ്പര്‍ ചോയ്‌സ് സാഹയാണ്. ബാറ്റിംഗിലും കീപ്പിംഗിലും ശരാശരിയില്‍ താഴെയണ് അദ്ദേഹത്തിന്റെ പ്രകടനം. എന്നിട്ടും വിരാടുമായുള്ള അടുപ്പമാണ് സാഹയ്‌ക്ക് എന്നും തുണയാകുന്നത്.