ചരിത്രനിമിഷം കത്ത് ഇന്ത്യയും ക്രിക്കറ്റ് ലോകവും; സിഡ്‌നിയില്‍ ഓസീസ് ഹുങ്ക് അവസാനിക്കുന്നു

Webdunia
ശനി, 5 ജനുവരി 2019 (12:52 IST)
സിഡ്‌നിയില്‍ ചരിത്രനിമിഷം പിറക്കുന്നത് കാത്ത് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ഓസ്‌ട്രേലിയ ഫോളോഓണ്‍ ഭീഷണി നേരിടുകയാണ്. വെളിച്ചക്കുറവ് കാരണം മൂന്നാം ദിനം നേരത്തെ അവസാനിക്കുമ്പോള്‍ 236/6 എന്ന നിലയിലാണ് ആതിഥേയര്‍.

പാറ്റ് കമ്മിന്‍സ് (25), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (28) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ്  സ്‌കോറായ 622ന് ഒപ്പമെത്താന്‍ ഓസീസിന് 386 റണ്‍സ് കൂടിവേണം. ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് അയക്കണമെങ്കിലും വേണം 186 റണ്‍സ്.

കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷാമി ഒരു വിക്കറ്റും സ്വന്തമാക്കി. ഉസ്മാന്‍ ഖവാജ (27), മാര്‍കസ് ഹാരിസ് (79), ഷോണ്‍ മാര്‍ഷ് (8), മര്‍നസ് ലബുഷാഗ്നെ (22), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍.

ഇതോടെ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാനൊരുങ്ങുകയാണ്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് വിരാട് കോഹ്‌ലിയും സംഘവും. നേരത്തെ രവീന്ദ്ര ജഡേജയുടെയും ഋഷഭ് പന്തിന്റെയും സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 622 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article