ദേവ്ദത്ത് പടിക്കലിനും യുസ്വേന്ദ്ര ചഹലിനും സാധ്യത; ആര്‍സിബി നായകസ്ഥാനത്തേക്ക് മൂന്ന് പേര്‍ പരിഗണനയില്‍

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (08:49 IST)
വിരാട് കോലി സ്ഥാനമൊഴിയുന്നതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ നായകന്‍ ആരായിരിക്കും? ആരാധകര്‍ തലപുകഞ്ഞ് ആലോചിക്കുകയാണ്. മൂന്ന് താരങ്ങളാണ് നായക പദവിയിലേക്ക് പരിഗണനയിലുള്ളത്. 
 
1.ദേവ്ദത്ത് പടിക്കല്‍
 
യുവതാരം എന്ന നിലയില്‍ ആര്‍സിബി വളര്‍ത്തികൊണ്ടുവരുന്ന താരമാണ് ദേവ്ദത്ത് പടിക്കല്‍. 2020, 21 സീസണിലായി ആര്‍സിബിയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ദേവ്ദത്ത്. 2020 ല്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ അടക്കം 31.53 ശരാശരിയില്‍ 473 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കല്‍ ഈ സീസണില്‍ ഒരു സെഞ്ചുറി അടക്കം ആറ് മത്സരങ്ങളില്‍ നിന്ന് 195 റണ്‍സും നേടിയിട്ടുണ്ട്. വളര്‍ന്നുവരുന്ന താരമെന്ന നിലയില്‍ ദേവ്ദത്ത് പടിക്കലിനെ നായകനാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
 
2. യുസ്വേന്ദ്ര ചഹല്‍ 
 
ആര്‍സിബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള താരമാണ് ചഹല്‍. നായകന്‍ വിരാട് കോലിയുടെ ഏറ്റവും വിശ്വസ്തന്‍. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ആര്‍സിബിയുമായി ഏറ്റവും അടുത്ത ബന്ധം. 106 കളികളില്‍ നിന്ന് 125 വിക്കറ്റുകളാണ് ചഹല്‍ ആര്‍സിബിക്കായി നേടിയിരിക്കുന്നത്. 
 
3. എ.ബി.ഡിവില്ലിയേഴ്‌സ് 
 
വിദേശ താരത്തെ നായകനാക്കാന്‍ തീരുമാനിച്ചാല്‍ ഡിവില്ലിയേഴ്‌സിന് തന്നെയാണ് കൂടുതല്‍ സാധ്യത. വിരാട് കോലിയുടെ ഏറ്റവും അടുത്ത സുഹൃത്തും ആര്‍സിബി മാനേജ്‌മെന്റിനോട് വളരെ കൂറുമുള്ള താരം. ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമത്. ടീം അംഗങ്ങളുമായി ഏറ്റവും അടുത്ത സൗഹൃദം. ഇതെല്ലാം ഡിവില്ലിയേഴ്‌സിന് തുണയാകും. ആര്‍സിബിക്കായി 176 മത്സരങ്ങളില്‍ നിന്ന് 5,056 റണ്‍സ് ഡിവില്ലിയേഴ്‌സ് നേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article