മൊഹാലിയിൽ ജഡേജയുടെ ആറാട്ട്, ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

ഞായര്‍, 6 മാര്‍ച്ച് 2022 (16:40 IST)
മൊഹാലി ടെസ്റ്റിൽ ശ്രീലങ്കയെ ഇന്നിങ്‌സിനും 222 റൺസിനും തകർത്ത് ഇന്ത്യ. മത്സരത്തിൽ സെഞ്ചുറിയും ഒമ്പത് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ വി‌സ്‌മയ പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് പിന്നിൽ. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ1-0ന് മുന്നിലെത്തി.
 
രണ്ടാം ഇന്നിങ്‌സിൽ 400 റൺസ് മറികടക്കാൻ ഫോളോ ഓണിനിറങ്ങിയ ലങ്കയെ ഇന്ത്യ 178 റൺസിന് എറിഞ്ഞിടുകയായിരുന്നു.ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിനും നാല് വിക്കറ്റുമായി തിളങ്ങി.81 പന്തില്‍ നിന്ന് 51 റണ്‍സുമായി പുറത്താകാതെ നിന്ന നിരോഷ ഡിക്‌വെല്ലയാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കയുടെ ടോപ് സ്‌കോറര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍