മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെയും അജിങ്ക്യ രഹാനെയുടെയും റൺവേട്ടയിൽ വശംകെട്ട ന്യൂസീലൻഡിന് അഞ്ചു റൺസ് സമ്മാനം. അതും ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ വക. ക്രിക്കറ്റ് ഫീൽഡിൽ അത്ര സാധാരണമല്ലാത്ത ഒരു സംഭവത്തിലൂടെയായിരുന്നു അതിഥികൾക്ക് അഞ്ചു റൺസിന്റെ ആശ്വാസം ലഭിച്ചത്.
രവീന്ദ്ര ജഡേജ ന്യൂസീലൻഡ് ബോളർ ട്രെന്റ് ബൗൾട്ടിനെ നേരിടുന്നതിനിടെയാണ് സംഭവം നടന്നത്. പിച്ചിനു നടുവിലൂടെ ഓടിയ ജഡേജയ്ക്ക് അംപയർ ബ്രൂസ് ഓക്സൻഫോർഡ് രണ്ട് തവണ താക്കീത് നൽകി. അതോടൊപ്പം ശിക്ഷയായി ഇന്ത്യൻ ഇന്നിങ്സിൽ നിന്ന് അഞ്ചു റൺസ് കുറയ്ക്കുകയും ചെയ്തു.