രാജസ്ഥാൻ്റെ എക്കാലത്തെയും മികച്ച ഇലവൻ, സഞ്ജുവിനും ടീമിൽ

ചൊവ്വ, 28 മാര്‍ച്ച് 2023 (17:49 IST)
ഐപിഎൽ ക്രിക്കറ്റിലെ കറുത്തകുതിരകളെന്ന് വിശേഷണമുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. 2008ലെ പ്രഥമ ഐപിഎൽ ചാമ്പ്യൻഷിപ്പിൽ ആരും കിരീടപ്രതീക്ഷ കൽപ്പിക്കപ്പെടാതിരുന്ന ടീം അന്തരിച്ച ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിൻ്റെ നായകത്വത്തിന് കീഴിൽ മികച്ച ടീം ഗെയിമിലൂടെ കിരീടം സ്വന്തമാക്കിയിരുന്നു. 2002ലെ ഐപിഎൽ സീസണിൽ രണ്ടാമതെത്താനും ടീമിനായി.
 
ഐപിഎല്ലിൽ ഇതുവരെ രാജസ്ഥാനായി കളിച്ച താരങ്ങളെ ഉൾപ്പെടുത്തി ഒരു രാജസ്ഥാൻ ടീമിനെ തയ്യാറാക്കിയാൽ ഏതെല്ലാം താരങ്ങൾ അതിലുൾപ്പെടുമെന്ന് നോക്കാം. ഐപിഎൽ നിയമപ്രകാരം 4 വിദേശതാരങ്ങളും 7 ഇന്ത്യൻ താരങ്ങളുമടങ്ങുന്നതാണ് ഈ ഇലവൻ.
 
മുൻ നായകനും ഇന്ത്യൻ താരവുമായ അജിങ്ക്യ രഹാനെയും ആദ്യ സീസണിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയ സ്വപ്നിൽ അസ്നോദ്കറുമാകും ടീമിലെ ഓപ്പണർമാർ. ഓപ്പണറെന്ന നിലയിൽ രാജസ്ഥാനായി മികച്ചപ്രകടനം നടത്തിയിട്ടുള്ള താരങ്ങളാണ് ഇരുവരും. മൂന്നം സ്ഥാനത്ത് റോയൽസിൻ്റെ ഇതിഹാസതാരമായ ഓസീസ് ഓൾറൗണ്ടർ ഷെയ്ൻ വാട്സനാകും ഇറങ്ങുക. ഐപിഎൽ 2008,13, സീസണുകളിൽ പ്ലെയർ ഓഫ് ടൂർണമെൻ്റ് കൂടിയായിരുന്നു താരം. നാലാമനായി മലയാളി താരം സഞ്ജു ടീമിലെത്തും.
 
അഞ്ചും ആറും സ്ഥാനങ്ങളിൽ ഇംഗ്ലണ്ട് ഓപ്പണർ ജോസ് ബട്ട്‌ലറും ഇന്ത്യൻ വെടിക്കെട്ട് വീരൻ യൂസഫ് പത്താനുമാകും കളിക്കുക. ഇതോടെ ഐപിഎല്ലിലെ തന്നെ മികച്ച ഫിനിഷർമാർ ടീമിലാകും.ജോഫ്ര ആർച്ചർ,പാകിസ്ഥാൻ്റെ സൊഹൈൽ തൻവീർ,പ്രസിദ്ധ് കൃഷ്ണ എന്നിവർ പ്രധാന ബൗളർമാരാകും. ഓൾറൗണ്ടർമാരായി രാഹുൽ തെവാത്തിയയും ബെൻ സ്റ്റോക്സുമാകും ടീമിലിടം പിടിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍