ഐപിഎല്ലിൻ്റെ പുതിയ സീസണിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സിനെ ഈ സീസണിൽ നിതീഷ് റാണ നയിക്കും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനെ തുടർന്നാണ് നിതീഷ് റാണ നായകനായി തിരെഞ്ഞെടുക്കപ്പെട്ടത്. ശ്രേയസ് അയ്യരുടെ അഭാവത്തിൽ ടീമിലെ സീനിയർ താരങ്ങളായ നിതീഷിനോ സുനിൽ നരെയ്നിനോ നറുക്ക് വീഴുമെന്നാണ് കരുതിയിരുന്നത്.