എല്ലാവരും അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രതീക്ഷിക്കുന്നുണ്ട്, ശരിക്കും സമ്മർദ്ദമുണ്ട് : ഐപിഎല്ലിന് തൊട്ട് മുൻപെ സഞ്ജു

ചൊവ്വ, 28 മാര്‍ച്ച് 2023 (16:33 IST)
ഐപിഎൽ പടിവാതിൽക്കൽ എത്തിനിൽക്കെ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരാണെന്ന ലേബൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ. കഴിഞ്ഞ സീസണിൽ ഫൈനലിൽ കടന്നതിനാൽ ആരാധകർ വലിയ പ്രതീക്ഷയിലാണെന്ന് ടീമിൻ്റെ പുതിയ ജേഴ്സി പുറത്തിറക്കിയ ചടങ്ങിൽ സഞ്ജു പറഞ്ഞു.
 
 ഞാൻ 18 വയസ്സുള്ളപ്പോഴാണ് രാജസ്ഥാനിലെത്തുന്നത്. എനിക്കിപ്പോൾ 28 വയസ്സുണ്ട്. ഈ യാത്ര ശ്രദ്ധേയമായിരുന്നു. വലിയ വെല്ലുവിളികൾ ഇക്കാലത്ത് നേരിട്ടു. എൻ്റെ ടീം മികവ് പുലർത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുന്നതിൽ സമ്മർദ്ദമുണ്ട്. കഴിഞ്ഞ ഐപിഎല്ലിലെ ഫൈനലിസ്റ്റുകളെന്ന നിലയിൽ അമ്പരപ്പിക്കുന്ന മുന്നേറ്റം ടീം നടത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.മികച്ച പ്രകടനം പുറത്തെടുക്കാതെ മറ്റൊരു മാർഗവുമില്ല. സഞ്ജു പറഞ്ഞു.
 
ഇതിഹാസതാരമായ കുമാർ സംഗക്കാര ടീമിൽ ചെലുത്തുന്ന സാധ്വീനം ചെറുതല്ലെന്നും അദ്ദേഹം പകരുന്ന പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ടീമെന്നും സഞ്ജു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍