ഐപിഎൽ പോരാട്ടങ്ങൾക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ ടീമുകളെല്ലാം തന്നെ കഠിനമായ പരിശീലനത്തിലാണ്. ഇത്തവണ പ്രമുഖ ടീമുകളിലെ പല താരങ്ങൾക്കും പരിക്കേറ്റത് ഐപിഎല്ലിൻ്റെ ആവേശം അല്പം കെടുത്തുന്നുണ്ടെങ്കിലും പോരാട്ടങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ലോകമെങ്ങും വലിയ ആവേശത്തിലാണ്. ഈ സാഹചര്യത്തിൽ ഐപിഎല്ലിലെ കിരീടസാധ്യത ആർക്കാണെന്ന് വിലയിരുത്തുകയാണ് ഡൽഹി പരിശീലകനായ റിക്കി പോണ്ടിംഗ്
കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിലൂടെയും കഴിഞ്ഞ വർഷം നടന്ന മിനിലേലത്തിലും രാജസ്ഥാൻ മികവ് കാട്ടിയെന്ന് പോണ്ടിംഗ് പറയുന്നു. പുതിയ ടീമായി എത്തിയ ഗുജറാത്ത് കഴിഞ്ഞ തവണ മികവ് കാട്ടിയെന്നത് ശരിയാണ്. എന്നാൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാനെയാണ് നോട്ടമിടേണ്ടത്. കാരണം അവർക്ക് മികച്ച ഒരു ടീമുണ്ട്. കഴിഞ്ഞ താരലേലത്തിലെ അവരുടെ തന്ത്രങ്ങൾ മതിപ്പുണ്ടാക്കിയിരുന്നു. കളിക്കളത്തിലും അത് കാണാനായി. ടീമുകളുടെ കരുത്ത് നോക്കിയാൽ രാജസ്ഥാന് ഒരു മികച്ച ടീമുണ്ട്. എങ്കിലും കപ്പ് ആര് നേടുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും പോണ്ടിംഗ് പറഞ്ഞു.