ഇന്നാണെങ്കിൽ രാജ്യാന്തരക്രിക്കറ്റിൽ ഞാൻ രക്ഷപ്പെടുമായിരുന്നില്ല: ദ്രാവിഡ്

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (15:17 IST)
തന്റെ ബാറ്റിംഗ് ശൈലിവെച്ച് ഇന്നാണെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ രക്ഷപ്പെടുന്ന കാര്യം സംശയമാണെന്ന് ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡ്.ഇന്നത്തെ താരങ്ങളുടെ വേഗതയുടേയും ബാറ്റിങ്ങ് സ്ട്രൈക്ക് റേറ്റിന്റേയും മുന്നിൽ പിടിച്ചുനിൽക്കാൻ തന്റെ ശൈലികൊണ്ട് സാധിച്ചേക്കില്ലെന്നാണ് ദ്രാവിഡ് അഭിപ്രായപ്പെട്ടത്.ക്രിക്ഇൻഫോയുടെ വിഡിയോകാസ്റ്റിൽ നടത്തിയ പ്രത്യേക സംഭാഷണത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.
 
അതേ സമയം പ്രതിരോധത്തിലൂന്നിയുള്ള കളിയുടെ മൂല്യം കുറയുന്നുണ്ടെങ്കിലും പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞു.ക്രീസിൽ ദീർഘസമയം ചെലവഴിക്കുക, ബോളർമാരെ പരമാവധി ക്ഷീണിപ്പിക്കുക, പുതിയ പന്തിന്റെ തിളക്കം കളയുക എന്നതെല്ലാമായിരുന്നു എന്റെ ജോലി.അന്ന് ഒരു ടെസ്റ്റ് താരമായാൽ മാത്രമേ രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽപ്പുണ്ടായിരുന്നുള്ളൂ.ഇന്നും ലോകക്രിക്കറ്റിലെ മികച്ച താരങ്ങളായ വിരാട് കോലി,സ്റ്റീവ് സ്മിത്ത്,വില്യംസൺ എന്നിവരെല്ലാം ടെസ്റ്റിൽ പ്രതിരോധത്തിൽ മികവ് പുലർത്തുന്നവരാണെന്നും. ടെസ്റ്റ് ക്രിക്കറ്റിന് കോലി നൽകുന്ന പ്രാധാന്യത്തെ അഭിനന്ദിക്കുന്നതായും ദ്രാവിഡ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article