രോഹിത് ക്രീസിലെത്തിയത് രണ്ട് ഇഞ്ചക്ഷനുകളെടുത്ത്, വെളിപ്പെടുത്തലുമായി രാഹുൽ ദ്രാവിഡ്

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2022 (12:55 IST)
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവസാന ബോൾ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. മത്സരത്തിനിടെ പരിക്കേറ്റിട്ടും അവസാന പന്ത് വരെ വിജയപ്രതീക്ഷ നൽകിയ രോഹിത്തിൻ്റെ പ്രകടനമായിരുന്നു നിർണായകമായത്. എന്നാൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ രോഹിത്തിനായില്ല.
 
ബംഗ്ലാദേശ് ബാറ്റ് ചെയ്യവെയായിരുന്നു ഇന്ത്യൻ നായകൻ്റെ കയ്യിൽ പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഹിത് 2 ഇഞ്ചക്ഷനുകൾ എടുത്താണ് ബാറ്റിങ്ങിനിറങ്ങിയത്. സ്ഥിരം ഓപ്പണറായി ഇറങ്ങാറുള്ള താരം ഒൻപതമാനായാണ് മത്സരത്തിൽ ഇറങ്ങിയത്. ഇടത്തെ തള്ളവിരലിൽ സ്റ്റിച്ചിട്ട് ഇറങ്ങിയ താരം കടുത്ത വേദനയെ അവഗണിച്ചാണ് അവസാനപന്ത് വരെ പൊരുതിയത്. വിരലിൽ ഗ്ലൗസിന് പുറമെയുള്ള ബാൻഡേജ് ടെലിവിഷനിൽ വ്യക്തമായിരുന്നു.
 
പരിക്കേറ്റ കൈയുമായി ബാറ്റിങ്ങിനിറങ്ങിയ രോഹിത് 28 പന്തിൽ നിന്നും 3 ഫോറും 5 സിക്സറും ഉൾപ്പടെ പുറത്താകാതെ 51 റൺസെടുത്തിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് സെഞ്ചുറിയുമായി തിളങ്ങിയ മെഹിദി ഹസൻ മിറാസിൻ്റെ പ്രകടനമികവിൽ 271 റൺസാണ് നേടിയത്. ഇന്ത്യയ്ക്ക് 266 റൺസെടുക്കാനെ സാധിച്ചുള്ളു. 82 റൺസ് നേടിയ ശ്രേയസ് അയ്യരും 56 റൺസെടുത്ത അക്സർ പട്ടേലുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റ് ബൗളർമാർ.

അനുബന്ധ വാര്‍ത്തകള്‍

Next Article