ഐപിഎല്ലിന്റെ ആദ്യ സീസണുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ചേര്‍ത്ത് വളരെയധികം ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് ബോളിവുഡ് സുന്ദരി പ്രീതി സിന്റ. അപവാദ പ്രചരണങ്ങള്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ബ്രെറ്റ് ലീയേയും ചേര്‍ത്തും കഥകള്‍ മെനഞ്ഞിരുന്നു. ഇരുവരും തനിക്ക് സഹോദരന്മാരെപ്പോലെയാണെന്നും പ്രീതി പറഞ്ഞു.
അപവാദങ്ങള്‍ രൂക്ഷമായതോടെ രക്ഷബന്ധന്‍ ദിവസം യുവിയെയും ബ്രെറ്റ്‌ലിയേയും കാണാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് യുവരാജിന് മൂന്ന് രാഖികള്‍ കെട്ടി സഹോദരനാക്കി തീര്‍ക്കുകയായിരുന്നു. പിന്നാലെ ബ്രെറ്റ് ലീയെയും കണുകയും മൂന്നോളം രാഖി കെട്ടിക്കൊടുക്കുകയും ചെയ്‌തുവെന്നും പ്രീതി പറഞ്ഞു.
ജീവിതത്തില്‍ എല്ലാം പരസ്യമാക്കാന്‍ പറ്റില്ലാത്തതു കൊണ്ടാണ് വിഹാഹക്കാര്യം രഹസ്യമാക്കി വെച്ചത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ കാണാന്‍ അങ്ങോട്ട് പോകുക പതിവാണെങ്കിലും ഇന്ത്യയില്‍ തന്നെയുണ്ടാകും. അമേരിക്കക്കാരനായ ഭര്‍ത്താവ് ജെന്‍ ഗുഡ് ഇനഫ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. വിവാഹ ഫോട്ടോകള്‍ ലേലം ചെയ്യുകയാണെങ്കില്‍ അതില്‍ നിന്നും ലഭിക്കുന്ന പണം മഹാരാഷ്‌ട്രയില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുമെന്നും പ്രീതി പറഞ്ഞു. കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.