ഹർദ്ദിക് പാണ്ഡ്യക്കെതിരെ കേസ്

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (13:38 IST)
രാജസ്ഥാൻ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദ്ദിക് പാണ്ഡ്യക്കെതിരെ പൊലീസ് കേസ്. താരം ബി ആർ അംബേദ്കറെ അപമാനിക്കുന്ന തരത്തിൽ 2017 ഡിസംബര്‍ 26 ൻ ട്വീറ്റിൽ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാജസ്ഥാനിലെ രാഷ്ട്രീയ ഭീം സേനാ അംഗമായ ഡി ആര്‍ മേഘ്‌വാള്‍ എന്നയാളുടെ പൊതുതാല്പര്യ ഹർജ്ജിയിൽ, ജോദ്പൂർ കോടതിയാണ് ഹർദ്ദീക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്. ഇതനുസരിച്ച് പൊലീസ് താരത്തിനെതിരെ എസ് സി എസ് സി ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.
 
'ഏത് അംബേദ്കർ ഇന്ത്യയുടെ നിയമവും ഭരണഘടനയും എഴുതിയുണ്ടാക്കിയ ആളോ? അതോ സംവരണം എന്ന രോഗം ഇന്ത്യ മുഴുവൻ പടർത്തിയ ആളാണോ' എന്നതായിരുന്നു ഹർദ്ദികിന്റെ ട്വീറ്റ്. ഇത്തരത്തിൽ അംബേദ്കറെ അപമാനിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ സമുദായത്തെക്കുടിയാണ് അപമാനിക്കുന്നത്.  ഇത് സമുദായത്തിന്റെ  വികാരം വ്രണപ്പെടുത്തും. ജാതീയമായ ദ്രുവീകരണത്തിനും ഇത്തരം പ്രസ്ഥാവനകൾ കാരണമാകും എന്നും മേഘ്‌വാള്‍ ഹർജ്ജിയിൽ പറയുന്നു.
 
പാണ്ഡ്യയെ പോലുള്ള ഒരാൾ ഭരണഘടനയെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും താരത്തിന്റെ പ്രസ്ഥാവന അക്രമം പടര്‍ത്താനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമമായി കാണണമെന്നുമുള്ള അതി രൂക്ഷമായുള്ള വാദമാണ് അഭിഭാഷകൻ കൂടിയായ മേഘ്‌വാള്‍ ഹർജ്ജിയിൽ ഉന്നയിച്ചിരിക്കുന്നത്. അതേസമയം വിഷയത്തിൽ ഹർദ്ദിക് പാണ്ഡ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article