T20 World Cup 2024, Pakistan: പാക്കിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് ഫ്‌ളോറിഡയിലെ 'റെഡ് അലര്‍ട്ട്'; മഴ പെയ്യാന്‍ പ്രാര്‍ത്ഥിച്ച് യുഎസ്

രേണുക വേണു

വെള്ളി, 14 ജൂണ്‍ 2024 (11:36 IST)
T20 World Cup 2024, Pakistan: പാക്കിസ്ഥാന്റെ സൂപ്പര്‍ 8 പ്രവേശന സാധ്യതകള്‍ തുലാസില്‍. പാക്കിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരം നടക്കേണ്ട ഫ്‌ളോറിഡയില്‍ കനത്ത മഴയാണ് ഈ ദിവസങ്ങള്‍. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ 8 കാണാതെ പുറത്താകും. മാത്രമല്ല ഇന്ന് നടക്കാന്‍ പോകുന്ന അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ യുഎസ് ജയിച്ചാലും പാക്കിസ്ഥാന്‍ പുറത്ത് ! 
 
എ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ മാത്രമാണ് സൂപ്പര്‍ 8 ലേക്ക് ക്വാളിഫൈ ചെയ്തിരിക്കുന്നത്. യുഎസിനും പാക്കിസ്ഥാനുമാണ് സൂപ്പര്‍ 8 ലേക്ക് പ്രവേശിക്കാന്‍ ഇനി സാധ്യതയുള്ളത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ യുഎസ് സൂപ്പര്‍ 8 ലേക്ക് കയറും. പാക്കിസ്ഥാന്‍ പുറത്താകും. അയര്‍ലന്‍ഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചാലും യുഎസിന് സൂപ്പര്‍ 8 ല്‍ എത്താം. അതേസമയം ഇന്ന് അയര്‍ലന്‍ഡിനെതിരെ തോല്‍ക്കുകയും ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ യുഎസ് പുറത്താകും. പാക്കിസ്ഥാന്‍ സൂപ്പര്‍ 8 ല്‍ കയറും. 
 
യുഎസ് അയര്‍ലന്‍ഡിനെതിരെ തോല്‍ക്കുകയും അയര്‍ലന്‍ഡ്-പാക്കിസ്ഥാന്‍ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്താല്‍ യുഎസിന് സൂപ്പര്‍ 8 ല്‍ പ്രവേശിക്കാം. യുഎസ്-അയര്‍ലന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാന്‍ അവരുടെ ശേഷിക്കുന്ന മത്സരത്തില്‍ ജയിച്ചാലും കാര്യമില്ല. യുഎസ് തന്നെയാകും ഇന്ത്യക്കൊപ്പം സൂപ്പര്‍ 8 ല്‍ കയറുക. യുഎസ്-അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരങ്ങള്‍ നടക്കുന്നത് ഫ്‌ളോറിഡയിലെ ഗ്രൗണ്ടിലാണ്. ഇവിടെ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍