T20 World Cup 2024: സൂപ്പര്‍ 8 കാണാതെ ന്യൂസിലന്‍ഡ് പുറത്ത്, ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍

രേണുക വേണു

വെള്ളി, 14 ജൂണ്‍ 2024 (10:22 IST)
T20 World Cup 2024: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 8 കാണാതെ കരുത്തരായ ന്യൂസിലന്‍ഡ് പുറത്ത്. സി ഗ്രൂപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടി. ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് സിയിലെ മറ്റു ടീമുകളായ ഉഗാണ്ട, പപ്പു ന്യു ഗിനിയ എന്നിവരും സൂപ്പര്‍ 8 ല്‍ കാണാതെ പുറത്ത്. 
 
അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളോട് തോല്‍വി വഴങ്ങിയതാണ് ന്യൂസിലന്‍ഡിനു പുറത്തേക്കുള്ള വഴി തുറന്നത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാലും ന്യൂസിലന്‍ഡിന് ഇനി യാതൊരു സാധ്യതയുമില്ല. മൂന്ന് കളികള്‍ വീതം പൂര്‍ത്തിയായപ്പോള്‍ മൂന്നിലും ജയിച്ചാണ് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ 8 ലേക്ക് പ്രവേശിച്ചത്. 
 
എ ഗ്രൂപ്പില്‍ ഇന്ത്യയും ബി ഗ്രൂപ്പില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസും ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ഇതിനോടകം സൂപ്പര്‍ 8 ഉറപ്പിച്ചു കഴിഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍