കീവികള്‍ തകര്‍ന്നു; പാക്കിസ്ഥാന് ജയം
ന്യൂസീലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ റണ്‍മല പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് ലക്ഷ്യത്തിന് 248 റണ്‍സ് അകലെവെച്ച് പോരാട്ടം അവസാനിക്കുകയായിരുന്നു.
അഞ്ചാം ദിവസം പരാജയമൊഴിവാക്കാന്‍ രണ്ടു വിക്കറ്റുകള്‍ മാത്രം കൈയിലുണ്ടായിരുന്ന കീവികള്‍ പാകിസ്ഥാന് മുന്നില്‍ അടിയറവ് വെക്കുകയായിരുന്നു. അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ന്യൂസീലന്‍ഡിനെ 231നു പുറത്താവുകയായിരുന്നു. രാവിലത്തെ സെഷനില്‍ത്തന്നെ രണ്ടു വിക്കറ്റുകളും വീഴ്ത്തിയ പാകിസ്ഥാന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
63 റണ്‍സെടുത്ത് അവസാനം പുറത്തായ ലെഗ് സ്പിന്നര്‍ ഇഷ് സോധിയാണ് പാക്ക് വിജയം കുറച്ചെങ്കിലും താമസിപ്പിച്ചത്. കഴിഞ്ഞയാഴ്‌ച ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ടെസ്‌റ്റ് പരമ്പര നേടിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ കീവികളെയും പരാജയപ്പെടുത്തിയത്.