സെലക്ഷന് കമ്മിറ്റി ചെയര്മാന് ചേതന്‍ ശര്‍മ്മ 1994ലാണ് ഇന്ത്യന്‍ ടീമിൽ നിന്ന് വിരമിച്ചത്. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ എബി കുരുവിള, സുനില്‍ ജോഷി, ഹര്‍വിന്ദര്‍ സിംഗ്, ദേബാഷിഷ് മൊഹന്തി എന്നിവരും ടി20 ക്രിക്കറ്റിന് മുൻപെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചവരാണ്. ഫ്രാഞ്ചൈസി ലീഗുമായി രാജ്യങ്ങൾ മുന്നോട്ട് വന്നതോടെ പഴയ ടി20 രീതികൾ എല്ലാം തന്നെ പൊളിച്ചെഴുതിയെങ്കിലും ഇതൊന്നും തിരിച്ചറിയാതെയാണ് ലോകകപ്പ് ടീം സെലക്ഷൻ ചുമതല ബിസിസിഐ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയെ ഏൽപ്പിച്ചത്. ഇന്ത്യൻ തോൽവിയുടെ കാരണങ്ങളിൽ ഒന്ന് ഇതായിരുന്നുവെന്ന് ഇപ്പോൾ വിമർശനം ശക്തമായിരിക്കുകയാണ്.