പാക്കിസ്ഥാനെതിരെ കീവികള്‍ക്ക് വമ്പന്‍ ജയം

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (11:00 IST)
ബ്രണ്ടൻ മക്കലത്തിന്റെയും കേൻ വില്യംസണിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കീവികള്‍ക്ക് തകര്‍പ്പന്‍ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1 - 1ന് സമനിലയി.

ആദ്യ ഇന്നിംഗ്സിൽ 351 റണ്ണെടുത്തിരുന്ന പാകിസ്ഥാനെതിരെ നാലാംദിവസമായ ഇന്നലെ കിവീസ് 690 ന് ആൾഔട്ടാവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ആസാദ് ഷഫീഖ് (137) മാത്രമാണ് പാക് നിരയിൽ പിടിച്ചുനിന്നത്. മറ്റ് ബാറ്റ്സ്‌മാന്മാര്‍ കീവീകളുടെ കൃത്യത നിറഞ്ഞ ബൌളിംഗ് ആക്രമണത്തില്‍ തകരുകയായിരുന്നു.

ഇരട്ട സെഞ്ച്വറി നേടിയ ബ്രണ്ടൻ മക്കുല്ലം (202), ഇരട്ട സെഞ്ച്വറിക്കടുത്തെത്തിയ കേൻ വില്യംസൺ (192), അർദ്ധസെഞ്ച്വറികൾ നേടിയ ടെയ്‌ലർ (50), ആൻഡേഴ്സൺ (50), ക്രെയ്ഗ് (65), സൗത്തീ (50) എന്നിവരാണ് കിവീസിന് വൻസ്കോർ നൽകിയത്. ബൗൾട്ട് നാല് വിക്കറ്റും ക്രെയ്ഗ് മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റിൽ വീഴ്ത്തിയിരുന്ന ക്രെയ്ഗാണ് മാൻ ഒഫ് ദ മാച്ച്. മുഹമ്മദ് ഹഫീസ് മാൻ ഒഫ് ദ സിരീസായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.