മുൻപ് കണ്ടവരെ തന്നെയാണ് ഇപ്പോഴും കാണാനുള്ളത്, ബിജെപിയിലേക്ക് പുതിയ ആളുകൾ വരണമെന്ന് മോദി

തിങ്കള്‍, 15 ഫെബ്രുവരി 2021 (13:50 IST)
ജനങ്ങൾക്ക് മതിപ്പുള്ളവരെ പാർട്ടിയിലെത്തിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ബിജെപി കേരള നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. പ്രതീക്ഷയോടെയാണ് കേരളത്തിലെ നേതൃത്വത്തെ കാണുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
 
പ്രമുഖ വ്യക്തികളെ പാർട്ടിയിൽ എത്തിച്ചാലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കാൻ സാധിക്കു. സംഘടനയുടെ അടിത്തറ വര്‍ധിപ്പിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ വിജയം നേടാന്‍ കഴിയുകയുള്ളുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.മികച്ച പ്രവര്‍ത്തകര്‍ ഇവിടെയുണ്ടെന്നും അവരെ ഉപയോഗിക്കണമെന്നും നരേന്ദ്രമോദി നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍