നോ ബോളിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ ബാറ്റ്‌സ്മാന്‍ വിക്കറ്റ്കീപ്പറെ സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു

Webdunia
വെള്ളി, 13 മെയ് 2016 (09:24 IST)
നോ ബോളിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടർന്ന് യുവാവ് കളിക്കളത്തില്‍ അടിയേറ്റുമരിച്ചു. ബംഗ്ലാദേശ് തലസ്ഥാന നഗരമായ ധാക്കയില്‍ അയല്‍ക്കാർ തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. മത്സരത്തില്‍ വിക്കറ്റ് കീപ്പറായിരുന്ന ബബുല്‍ ശിക്‍ദര്‍ എന്ന പതിനാറുകാരനാണ് എതിര്‍ ടീമിന്റെ ബാറ്റ്‌സ്‌മാന്‍ സ്‌റ്റമ്പ് കൊണ്ട് തലയ്‌ക്ക് അടിച്ചു കൊലപ്പെടുത്തിയത്.

മത്സരത്തിൽ ബാറ്റ്‌സ്മാന്‍ പുറത്തായ പന്ത് അമ്പയർ നോബോൾ വിളിച്ചതാണ് പ്രശ്നനമായത്. ഇതേത്തുടര്‍ന്ന് അമ്പയര്‍ ബാറ്റ്‌സ്മാന് അനുകൂലമായി തീരുമാനമെടുക്കുന്നിവെന്ന് ആരോപിച്ച് ശിക്ദർ ബഹളം വച്ചു. ഇതോടെ സഹതാരങ്ങളും അമ്പയറിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി.

തുടര്‍ന്ന് ബാറ്റ് ചെയ്യുകയായിരുന ആളുമായി ശിക്‍ദറും മറ്റും വാക്കു തര്‍ക്കം ഉണ്ടാക്കി. ഇതില്‍ ക്ഷുഭിതനായാണ് ബാറ്റ് ചെയ്യുകയായിരുന്നു കളിക്കാരൻ സ്റ്റമ്പ് ഊരി ശിക്‍ദറിന്റെ തലയ്ക്ക് പിറകില്‍ അടിക്കുകയായിരുന്നു. അടിയേറ്റ് ചോര വാർന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Article