IPL 2023: ചെന്നൈയ്‌ക്കൊപ്പം ഫൈനല്‍ കളിക്കുക ആര്? രണ്ടാം ക്വാളിഫയര്‍ ഇന്ന്

വെള്ളി, 26 മെയ് 2023 (08:27 IST)
IPL 2023: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ ഇന്ന്. ഗുജറാത്ത് ടൈറ്റന്‍സിന് മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ ഫൈനലില്‍ എത്തും. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് നേരത്തെ ഫൈനല്‍ ഉറപ്പിച്ച മറ്റൊരു ടീം. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയാണ് മുംബൈ രണ്ടാം ക്വാളിഫയറില്‍ എത്തിയിരിക്കുന്നത്. ഗുജറാത്ത് ആകട്ടെ ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു. 
 
ഇന്ന് രാത്രി 7.30 മുതലാണ് രണ്ടാം ക്വാളിഫയര്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഹോം ഗ്രൗണ്ട് ആയതിനാല്‍ ഗുജറാത്തിന് ഒരുപടി കൂടുതല്‍ മുന്‍തൂക്കമുണ്ട്. മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് ഗുജറാത്തിലെ പിച്ച് കൂടുതല്‍ അനുകൂലം. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ഗുജറാത്ത് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍