നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിക്കുമായി എത്തുന്ന താരങ്ങൾക്ക് തുടരെ പരിക്ക് ബാധിക്കുന്നതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ജസ്പ്രീത് ബുമ്രയ്ക്ക് പുറകെ പരിക്ക് മൂലം എൻസിഎയിലെത്തിയ ദീപക് ചാഹർ,ശ്രേയസ് അയ്യർ എന്നിവർ തുടർച്ചയായി പരിക്കിൻ്റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് മുഹമ്മദ് കൈഫ് വിമർശനവുമായെത്തിയത്.
മുൻ ഇന്ത്യൻ താരമായ വിവിഎസ് ലക്ഷ്മണിൻ്റെ നേതൃത്വത്തിലുള്ള എൻസിഎ ബുമ്രയുടെ പരിക്കിനെ പറ്റിയുള്ള യഥാർഥമായ വിവരം പുറത്തുവിടണമെന്ന് കൈഫ് ആവശ്യപ്പെടുന്നു.എൻസിഎയിൽ പരിക്കുമായെത്തുന്ന താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് വീണ്ടും തിരെഞ്ഞെടുക്കപ്പെടുന്നു. എന്നാൽ പിന്നീട് കേൾക്കുക പൂർണ്ണമായ കായികക്ഷമത ഈ താരങ്ങൾക്കില്ലെന്നാണ്. ബുമ്രയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.