പന്തിന് പകരക്കാർ ഉണ്ട്, ഇന്ത്യൻ ടീമിലെ മികച്ച വിക്കറ്റ് കീപ്പർമാരെക്കുറിച്ച് സെലക്ടർ

Webdunia
ഞായര്‍, 22 സെപ്‌റ്റംബര്‍ 2019 (12:43 IST)
ബംഗളുരു: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ഋഷഭ് പന്തിനെ തള്ളിപ്പറയാതെ മുഖ്യ സിലക്ടർ എംഎസ്‌കെ പ്രസാദ്. പന്തിന്റെ വർക്ക് ലോഡ് കുറക്കുന്നതിനാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത് എന്ന് എംഎസ്കെ പ്രസാദ് വ്യക്തമാക്കി. പന്തിന് പകരക്കാരായി മികച്ച വികറ്റ് കിപ്പർമാർ നിലവിൽ ടീമിലുണ്ടെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു.  
 
കെ എസ് ഭരത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണ് പന്തിന്  പകരക്കാരായി പരിഗണനയിൽ ഉള്ള താരങ്ങൾ. 'പ്രതിഭ സമ്പന്നനായ താരമാണ് പന്ത്. അതുകൊണ്ട് തന്നെ പന്തിന്റെ കാര്യത്തിൽ എല്ലാവരും അൽപം കൂടി ക്ഷമ കാണിക്കണം. എല്ലാ ഫോർമാറ്റുകളിലും പന്തിന് പകരക്കാർ ആവാൻ സാധിക്കുന്നവരെ പരിഗണിക്കുന്നുണ്ട്'
 
കെ എസ് ഭരത് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. ലിമിറ്റഡ് ഓവർ മത്സര ഫോർമാറ്റുകളിൽ ഇഷാൻ കിഷനെയും സഞ്ജു സാംസണെയും പന്തിന് പകരക്കാരായി ഉപയോഗപ്പെടുത്താനാവുമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article