ധോണി വെറുതെ ഇരിക്കാതെ ബൈക്ക് കഴുകുകയാണ്

Webdunia
ചൊവ്വ, 21 ജൂലൈ 2015 (13:40 IST)
ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച ഇന്ത്യന്‍ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇപ്പോള്‍ തിരക്കിലാണ്. മത്സരങ്ങളില്‍ നിന്ന് വിശ്രമമെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ധോണി തന്റെ പ്രിയപ്പെട്ട വാഹനങ്ങള്‍ക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്. വിലകൂടിയ ഹമ്മറടക്കമുള്ള വാഹനങ്ങളും മുന്തിയ ബൈക്കുകളും കഴുകി വൃത്തിയാക്കലാണ് ഇപ്പോള്‍ താരത്തിന്റെ പ്രീയ വിനോദം.  

ധോണി വാഹനങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വിവരം വെളിപ്പെടുത്തിയത് ഭാര്യ സാക്ഷിയാണ്. ധോണിയുടെ ഏതാനും ബൈക്കുകളുടെയും ഹമ്മറിന്റെയും ചിത്രത്തിനൊപ്പം സാക്ഷി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ: 'ഗൗരവത്തോടെ അദ്ദേഹത്തിന്റെ കളിപ്പാട്ടങ്ങള്‍ വൃത്തിയാക്കുകയാണ്. ചെയ്യുന്നത് 'ആള്‍' തന്നെ'.

വീട്ടില്‍ വിലകൂടിയ ബൈക്കുകളും കാറുകളും ധോണിക്ക് സ്വന്തമായിട്ടുണ്ട്. കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ് എക്‌സ് 132, ഡുക്കാറ്റി 1098, കവാസാക്കി നിഞ്ച ഇസഡ് എക്‌സ് 14 ആര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ്, യമഹ വൈഎഫ്ഇസഡ് 600 തുടങ്ങിയ ആഢംബര ബൈക്കുകളെല്ലാം ധോണിയുടെ ശേഖരത്തിലുണ്ട്.