ധോണിയാണോ പ്രശ്‌നം ?; ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല- കലിപ്പ് തീരാതെ ഗംഭീര്‍

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2016 (17:53 IST)
ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കാറില്ലെന്ന് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുക എന്നത് ഇപ്പോഴത്തെ പ്രശ്‌നമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കിരീടം തിരിച്ചു പിടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്ലില്‍ തന്റെ ടീമിനെ വിജയകരമായി മുന്നോട്ട് നയിക്കുക എന്നതാണ് പ്രധാന കാര്യം. എന്റെ ജോലി കൊല്‍ക്കത്തയെ വിജയകരമായി മുന്നോട്ട് നയിക്കുകയും റണ്‍സ് വാരിക്കൂട്ടുകയും ചെയ്യുക എന്നതാണ്. നാളെ എന്തു സംഭവിക്കുമോയെന്ന് തനിക്കറിയില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍. ടീം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ കഴിയാത്തതില്‍ താങ്കള്‍ക്ക് ദുഖമുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.