മണ്ടത്തരങ്ങളുടെ ഘോഷയാത്ര; ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം

ശനി, 1 ഏപ്രില്‍ 2023 (13:49 IST)
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ ആരാധകര്‍. ക്യാപ്റ്റന്‍സിയില്‍ ധോണി കാണിച്ച ചില പിഴവുകളാണ് ചെന്നൈ തോല്‍ക്കാന്‍ കാരണമെന്നാണ് ആരാധകരുടെ വിമര്‍ശനം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു. 
 
മോശം ബൗളിങ് ലൈനപ്പാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേതെന്നാണ് ആരാധകരുടെ വിമര്‍ശനം. തുഷാര്‍ ദേശ്പാണ്ഡെ 3.2 ഓവറില്‍ 51 റണ്‍സ് വഴങ്ങി. ഇംപാക്ട് പ്ലെയറായി ധോണി തീരുമാനിച്ച താരം കൂടിയാണ് ദേശ്പാണ്ഡെ. പക്ഷേ ആ തീരുമാനം ചെന്നൈയുടെ തോല്‍വിയില്‍ നിര്‍ണായകമായി. 
 
മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോവര്‍ പോലും എറിഞ്ഞില്ല. ബെന്‍ സ്റ്റോക്‌സ് പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ല. എന്നാല്‍ മൊയീന്‍ അലിക്ക് ഓരോവര്‍ എങ്കിലും എറിയാന്‍ കൊടുക്കണമായിരുന്നു എന്നാണ് ആരാധകരുടെ വാദം. മൂന്ന് ഓവറില്‍ 40 റണ്‍സ് വഴങ്ങി നില്‍ക്കുകയായിരുന്ന തുഷാര്‍ ദേശ്പാണ്ഡയ്ക്ക് തന്നെ ധോണി അവസാന ഓവര്‍ നല്‍കിയതും മണ്ടത്തരമായെന്നാണ് ആരാധകര്‍ പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍