ലോകത്തെ ഏറ്റവും അണ്ടർ റേറ്റഡ് ബൗളർ അവനാണ്, ഇന്ത്യൻ താരത്തെ ചൂണ്ടി ഓസീസ് താരം

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (19:59 IST)
ലോകക്രിക്കറ്റിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയിട്ടുള്ള ബൗളർ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണെന്ന് ഓസ്ട്രേലിയൻ സൂപ്പർതാരം ഉസ്‌മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിൽ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച്കൊണ്ട് താരം രംഗത്തെത്തിയത്.
 
എന്റെ അഭിപ്രായത്തിൽ ഇന്ത്യയുടേതാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പ്. ലോകത്തിൽ വേറെയും മികച്ച ബൗളിങ് ലൈനപ്പുകൾ ഉണ്ടെന്നത് ശരിയാണ്. പക്ഷേ അവിശ്വസനീയമാണ് ഇന്ത്യൻ ബൗളിങ് നിര. ഇന്ത്യയുടെ ജസ്‌പ്രീത് ബു‌മ്ര ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്. പരിചയസമ്പന്നനായ ഇഷാന്തും ഇന്ത്യക്കൊപ്പമുണ്ട്.
 
ഷമിയാണ് പ്രധാനിയായ മറ്റൊരാൾ. എന്റെ അഭിപ്രായത്തിൽ ഇന്ന് ലോകത്തിലെ ഏറ്റവും അണ്ടർറേറ്റഡായ ബൗളർ അയാളാണ്. നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗതയിലാണ് ഷമി പന്തെറിയുന്നത്. ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലെ തന്നെ ഏറ്റവും പ്രധാനഘടകങ്ങളിലൊന്ന് ഷമിയാണ്. എന്നാൽ ആരും ഷമിയുടെ മികവിനെ പറ്റി സംസാരിക്കുന്നില്ല. ഖവാജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article