ബുമ്ര ഒറ്റയ്ക്ക് പണിയെടുക്കേണ്ട അവസ്ഥ, കൂട്ടായി എത്താൻ ഷമിക്ക് കഴിയില്ല, എൻസിഎ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചില്ല
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുത്ത് പരമ്പരയില്‍ ഷമി തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുവരെയും താരത്തിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഷമി എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
നിലവില്‍ ബംഗാളിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസിന്റെ പുരോഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായി 7 കളികളില്‍ നിന്ന് 8 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. നന്നായി കളിക്കാനാകുന്നുണ്ടെങ്കിലും അഞ്ച് ദിവസം തുടര്‍ച്ചയായി പിടിച്ചുനില്‍ക്കാനുള്ള കായിക ക്ഷമത ഷമിക്കായില്ലെന്നാണ് സംഘം വിലയിരുത്തുന്നത്. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ മത്സരം ഇന്ത്യ വിജയിച്ചെങ്കിലും ബുമ്രയ്‌ക്കൊപ്പം ശക്തമായ പേസ് നിരയുടെ അഭാവം ഇന്ത്യ നേരിടുന്നുണ്ട്.