രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2024 (16:42 IST)
പരിക്ക് മാറി തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരമായ മുഹമ്മദ് ഷമി. ലോകകപ്പിനിടെ പരിക്കേറ്റ മുഹമ്മദ് ഷമി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ബംഗാളിന് വേണ്ടി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
 
 മധ്യപ്രദേശ് ക്യാപ്റ്റം ശുഭം ശര്‍മ്മയെ പുറത്താക്കി തുടങ്ങിയ ഷമി സരന്‍ഷ് ജെയിന്‍, കുമാര്‍ കാര്‍ത്തികേയ, ഖുല്‍വന്ത് ഖെജ്രോലിയ എന്നിവരെ പുറത്താക്കി. 19 ഓവറില്‍ 54 റണ്‍സിന് നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article