ഇംഗ്ലണ്ട് ഓൾ‌ റൗണ്ടർ മോയിൻ അലി ടെസ്റ്റിൽ നിന്നും വിരമിച്ചു

Webdunia
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (15:20 IST)
ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്​സിനായി കളിക്കുന്ന അലി നിലവിൽ യു.എ.ഇയിലാണ്​.ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ പട്ടികയിൽ മൂന്നാമത് നിൽക്കവെയാണ് മോയിൻ അലിയുടെ വിരമിക്കൽ വാർത്ത പുറത്ത് വരുന്നത്.വിരമിക്കൽ വിവരം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെയും കോച്ച്‌ ക്രിസ് സിൽവർവുഡിനെയും താരം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
 
ഡിസംബറിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പര നടക്കാനിരിക്കെയാണ് മോയിൻ അലി വിരമിക്കൽ പ്രഖ്യാപനം. നിലവിലെ സാഹചര്യത്തിൽ ക്രിക്കറ്റിനായി  വീട്ടിൽ നിന്ന് ധാരാളം സമയം വിട്ടു നിൽക്കേണ്ടി വരുന്നതാണ് താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണമെന്നാണ് സൂചനകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article