ഇന്ത്യയ്ക്കെതിരെ കളിച്ചിട്ട് വിരമിക്കണമെന്ന് മിസ്ബ

തിങ്കള്‍, 27 ജൂലൈ 2015 (10:29 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഈ അടുത്ത കാലത്തെങ്ങാനും നടന്നാൽ അതിൽ കളിച്ചശേഷം വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് പാകിസ്ഥാൻ ടെസ്റ്റ് ക്യാപ്ടൻ മിസ്ബ ഉൽ ഹഖ്.  

41 കാരനായ മിസ്ബ ഏകദിനത്തിൽ നിന്നും ട്വന്റി 20 യിൽ നിന്നും നേരത്തെ വിരമിച്ചിരുന്നു. 52 ടെസ്റ്റുകളിൽ നിന്ന്   4000 റൺ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക