കോഹ്‌ലി സൂപ്പര്‍ സ്‌റ്റാര്‍ അല്ല; ക്ലാര്‍ക്ക് പറയുന്നു ഇന്ത്യയുടെ താരം ആരെന്ന്

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (13:32 IST)
ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിനെ പുകഴ്‌ത്തി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് രംഗത്ത്. ടീം ഇന്ത്യയുടെ ഭാവിയിലെ സൂപ്പര്‍‌ സ്‌റ്റാര്‍ രാഹുലായിരിക്കുമെന്നും ട്വിറ്ററിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ മുന്‍ ഓസീസ് നായകന്‍ പറഞ്ഞു.

ശ്രീലങ്കന്‍ ടീമില്‍ നിന്ന് വിരമിച്ച തിലകരത്‌ന ദില്‍ഷനെ എന്നും മിസ് ചെയ്യും. അദ്ദേഹം മികച്ച കളിക്കാരനാണെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

രാഹുലിനെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കും മികച്ച അഭിപ്രായമാണ്. സ്ഥിരതയോടെ കളിക്കുന്ന രാഹുലിനെ പ്രകടനം സന്തോഷമുളവാക്കുന്നതാണ്. ഒരു തികഞ്ഞ ക്രിക്കറ്ററായി അദ്ദേഹം വളരുകയാണെന്നും ധോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റിലും ട്വന്റി -20യിലും രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഇതാണ് ക്ലാര്‍ക്കിന്റെയും ധോണിയുടെയും പ്രശംസയ്‌ക്ക് കാരണമായത്.
Next Article