കോപ്പയിലെ ഗോൾ, അന്താരാഷ്ട്ര ഗോൾ സ്കോറർമാരിൽ രണ്ടാമതെത്തി മെസ്സി, മുന്നിലുള്ളത് ക്രിസ്റ്റ്യാനോ മാത്രം

അഭിറാം മനോഹർ

ബുധന്‍, 10 ജൂലൈ 2024 (13:05 IST)
കോപ്പ അമേരിക്ക 2024 സീസണിലെ ആദ്യ ഗോള്‍ കാനഡയ്‌ക്കെതിരെ സ്വന്തമാക്കിയതോടെ കൂടി ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മെസ്സി. കാനഡയ്‌ക്കെതിരെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ 51മത് മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. കാനഡയെ 2-0ത്തിന് തോല്‍പ്പിച്ച അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഫൈനലിലേക്ക് യോഗ്യത നേടി. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് അര്‍ജന്റീന.
 
 കാനഡക്കെതിരെ നേടിയ ഗോളോടെ രാജ്യാന്തര ഫുട്‌ബോളില്‍ തന്റെ 109മത് ഗോളാണ് മെസ്സി നേടിയത്. 182 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ ഈ നേട്ടം. 149 മത്സരങ്ങളില്‍ നിന്നും ഇത്രയും ഗോളുകള്‍ നേടിയിട്ടുള്ള ഇറാനിയന്‍ താരം അലി ദേയിക്കൊപ്പമാണ് മെസ്സിയിപ്പോള്‍. 207 മത്സരങ്ങളില്‍ നിന്നും 130 ഗോളുകള്‍ നേടിയിട്ടുള്ള പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമത്. 94 ഗോളുകളുമായി മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഛേത്രിയാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. 151 മത്സരങ്ങളില്‍ നിന്നാണ് ഛേത്രിയുടെ നേട്ടം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍