ഏറെ വിവാദങ്ങള്‍ക്ക് കാരണമായ മീ ടു ആരോപണം ഇന്ത്യന്‍ ക്രിക്കറ്റിലും. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെയാണ് വനിത മാധ്യമ പ്രവര്‍ത്തക ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ജോഹ്‌രി ഹോട്ടലില്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് പേരു വെളിപ്പെടുത്താതെയുള്ള മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം. ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്.
ജോലി സംബന്ധമായി സമീപിച്ച തന്നെ ജോഹ്‌രി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പ്രധാന ആരോപണം. ജോഹ്‌രി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും യുവതി പുറത്തുവിട്ടു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ജോഹ്‌രി തയ്യാറായിട്ടില്ല.